അബുദാബിയില്‍ ഫൈസർ വാക്സിന്‍ നല്‍കാന്‍ അനുമതി

അബുദാബിയില്‍ ഫൈസർ വാക്സിന്‍ നല്‍കാന്‍ അനുമതി

അബുദാബി: എമിറേറ്റില്‍ ഫൈസ‍ർ വാക്സിന് അനുമതി നല്‍കി ആരോഗ്യവകുപ്പ്. അബുദാബി സിറ്റി, അലൈന്‍, അല്‍ ദഫ്ര മേഖലകളിലെ 11 കേന്ദ്രങ്ങളില്‍ ഫൈസർ വാക്സിന്‍ ലഭ്യമാകും. വാക്സിനെടുക്കാന്‍ മുന്‍ കൂർ അനുമതി ആവശ്യമാണ്.

അതേസമയം മൂന്നാം ഘട്ട വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായവർ, മറ്റ് കോവിഡ് വാക്സിന്റെ ഡോസ് സ്വീകരിച്ചവർ, ഗർഭിണികള്‍, അലർജി,16 വയസിന് താഴെയുളളവർ എന്നിവർക്ക് വാക്സിന്‍ നല്‍കില്ല.

ഫൈസർ വാക്സിന്‍ ലഭിക്കാനായി മുന്‍ കൂട്ടി ബുക്ക് ചെയ്യാം. 80050 എന്ന നമ്പറില്‍ വിളിക്കാം. സേഹയുടെ കേന്ദ്രങ്ങളില്‍ (അബുദാബി 3, അലൈന്‍ -2, അല്‍ ദഫ്ര-1) വാക്സിന്‍ ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.