തൃശ്ശൂര്‍: ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തൃശൂർ പൂരം ഇന്ന്. ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ്. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. എട്ട് ഘടക്ഷേത്രങ്ങളില്‍ പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം.
വീടുകളില്‍ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിര്‍ദേശം.
തേക്കിന്‍കാട് മൈതാനി കര്‍ശന പോലീസ് നിയന്ത്രനത്തില്‍ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉള്‍പ്പെടെ ഉള്ള ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തുന്നത്.