കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരണമടഞ്ഞു

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരണമടഞ്ഞു

കുവൈറ്റ് സിറ്റി : കുവൈറ്റ് എസ്എംസിഎ കുടുംബാംഗവും  ചങ്ങനാശ്ശേരി അതിരൂപതാംഗവുമായ ലൗലി മനോജ് (52 വയസ്സ്) വെള്ളിയാഴ്ച്ച വൈകുന്നേരം മുബാറക് ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി. ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശിയായ മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യയായ ലൗലി കുവൈറ്റിൽ കുവൈറ്റ്‌ റോയൽ ഹയാത്ത് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. മെൽവിൻ , മേവിൻ , മെലിൻ എന്നിവർ മക്കളാണ്. പരേത കോതനല്ലൂർ വിശുദ്ധ ഗർവാസിസ് - പ്രോത്താസിസ് ഫൊറോന പള്ളിയിലെ കന്നുകെട്ടി കുടുംബാംഗമാണ്.

അർബുദരോഗ ചികിത്സയിലായിരിക്കെ ആണ് കോവിഡ് പിടിപെടുന്നത്. ഇന്ന് രാവിലെ 7 മണിക്ക് മൃത സംസ്കാരം കുവൈറ്റ് സുലൈബികാത്ത് ശ്മശാനത്തില്‍ൽ വച്ച് നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.