അബുദാബി: യുഎഇയില്‍ ഇന്ന് 2080 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1793 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 212779 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 508925 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 490457 പേർ രോഗമുക്തി നേടി. 1569 ആണ് മരണസംഖ്യ.