റിയാദ്: റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്‍പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്.
ഏപ്രില്‍ 25ന് ഉച്ചക്ക് മൂന്നിന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിംറിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം. അപകടത്തില്‍ കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. വാര്‍ഷികാവധി ഷാര്‍ജയിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെഎംസിസി നേതാവ് വാജിദ് എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി രംഗത്തുണ്ട്.