കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

നിലവില്‍ 102 വയസുള്ള ഗൗരിയമ്മ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇപ്പോള്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത് അണുബാധ നിയന്ത്രിക്കാനാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അണുബാധയെ തുടര്‍ന്ന് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആയിരുന്നു ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.