തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.