ദുബായ്: ഫുജൈറയില്‍ പെയ്ത മഴയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മേഘങ്ങളുടെ സാന്നിധ്യമുണ്ടെന്നും മഴ പ്രതീക്ഷിക്കാമെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
അതേസമയം പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ട്. കാഴ്ച പരിധി കുറയാനുളള സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം.