ദുബായ് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മെയ് അഞ്ചിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി വിവിധ വിമാനകമ്പനികള്‍. ഏപ്രില്‍ 24 ശനിയാഴ്ച മുതലേർപ്പെടുത്തിയ താല്‍ക്കാലിക യാത്ര വിലക്ക് മെയ് അഞ്ചിന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.
അതേസമയം പ്രവാസികള്‍ക്ക് വലിയ വില കൊടുത്ത് ടിക്കറ്റ് വാങ്ങേണ്ടിവരുന്ന സാഹചര്യമാണുളളത്. മെയ് അഞ്ചിന് മുംബൈയില്‍ നിന്ന് എമിറേറ്റ്സില്‍ എക്കണോമിയില്‍ 7170 ദിർഹമാണ് ടിക്കറ്റ് നിരക്ക് ( ഏകദേശം 146,000 ഇന്ത്യന്‍ രൂപ). മെയ് ആറിന് 1730 ദിർഹവും (35,200 ഇന്ത്യന്‍ രൂപ) തൊട്ടടുത്ത ദിവസം 2846 (57,907 ഇന്ത്യന്‍ രൂപ) ദിർഹവുമാണ് വണ്‍വെ ടിക്കറ്റ് നിരക്ക്.
എയർ ഇന്ത്യ മുംബൈ ദുബായ് റൂട്ടില്‍ 590 ദിർഹത്തിനും മറ്റ് വിമാനകമ്പനികള്‍ 369 ദിർഹത്തിനും ടിക്കറ്റ് നല്‍കുന്നുണ്ട്. യൂറോപ്പിലേക്കും മറ്റും പോകുന്നവർ എമിറേറ്റ്സില്‍ ടിക്കറ്റ് എടുക്കുന്നതാണ് നിരക്കുയരാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.