എടത്വ: പ്രസിദ്ധമായ എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയിലെ ഇത്തവണത്തെ തിരുനാള്‍ വേണ്ടെന്ന് തീരുമാനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുനാള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്ന് വികാരി ഫാ. മാത്യു ചൂരവടി പറഞ്ഞു. ഏപ്രില്‍ 27 ചൊവ്വാഴ്ച കൊടിയേറ്റ് നടക്കാനിരുന്നതാണ്.
മെയ് ആറ്, ഏഴ് തീയതികളില്‍ ചെറിയ, വലിയ പെരുനാളും, 14-ന് എട്ടാമിടവും നടക്കേണ്ടതാണ്. 212 വര്‍ഷത്തെ തിരുനാളിനിടയില്‍ ആദ്യമായാണ് ഇത്തവണ പെരുനാള്‍ ഉപേക്ഷിക്കുന്നത്.