ഇന്ത്യയില്‍ നിന്നുളളവർക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിർബന്ധമാക്കി ഖത്തർ

ഇന്ത്യയില്‍ നിന്നുളളവർക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിർബന്ധമാക്കി ഖത്തർ

ദോഹ: ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിർബന്ധമാക്കി ഖത്തർ. ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും ഈ രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്കും(ട്രാന്‍സിറ്റ് യാത്രക്കാര്‍)പുതിയ നിബന്ധന ബാധകമാണ്. വാക്സിനെടുത്തവർക്കും നിബന്ധനയില്‍ ഇളവില്ല. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയും നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതില്ലാത്തവരെ വിമാനത്തില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കില്ല. നേരത്തെ കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയിരുന്നു.

ഇന്ത്യ കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലീപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുളളവർക്കാണ് നിബന്ധന ബാധകമാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.