വാക്സിന്‍ ക്ഷാമം: സംസ്ഥാനത്ത് 2,20,000 ഡോസ് വാക്സിന്‍ എത്തി

വാക്സിന്‍ ക്ഷാമം: സംസ്ഥാനത്ത് 2,20,000 ഡോസ് വാക്സിന്‍ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്സിന്‍ വിതരണം നടത്തും.
സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതല്‍ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ചചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.