ദുബായ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി അടപ്പിച്ചു. 27 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ 2384 സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്.
വൃത്തി ഹീനമായ ചുറ്റുപാടില്‍ പ്രവർത്തിച്ചതിനാണ് കരാമയിലെ സലൂണ്‍ അടപ്പിച്ചത്. നൈഫിലെ ലോണ്‍ട്രി കട ആരോഗ്യമുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അടപ്പിച്ചത്.റമദാനിലും പരിശോധനകള്‍ കർശനമായി നടത്തുകയാണ് ദുബായ് മുനിസിപ്പാലിറ്റി.