അബുദാബി: അബുദാബി നഗരത്തിലുള്‍പ്പടെ എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ക്ലൗഡ് സീഡിംഗാണ് മഴയ്ക്ക് കാരണമാകുന്നത്.
മുഷ് രിഫ്, ഖലീദിയ, കോർണിഷ് ഭാഗങ്ങളിലാണ് പരക്കെ മഴലഭിച്ചത്. താപനിലയിലും കുറവ് രേഖപ്പെടുത്തി. സാദിയത്ത് ഐലന്‍റ്, അല്‍ ഹുദ്രയാത്, അല്‍ ഷഹാമ, അല്‍ ബഹ്യ,അല്‍ റഹ്ബ മേഖലയിലും മഴ ലഭിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ നാളെയും മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.