അബുദാബി: യുഎഇയില്‍ ഇന്ന് 1710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 195166 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1551 പേർ രോഗമുക്തരായി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 516301 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. 497140 പേർ രോഗമുക്തി നേടി. 1580 പേർ മരിച്ചു.