കൊച്ചി: ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം പൊലീസിന് കിട്ടി. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.