എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും: ആവര്‍ത്തിച്ച് മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും: ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ല. ആഗ്രഹിക്കുന്നതു പോലെ വാക്‌സിന്‍ ലഭിക്കുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് അത് നല്‍കുക എന്നത് പ്രധാനമാണ്. കേന്ദ്രം വാക്‌സിന്‍ നയം തിരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.