തുടര്‍ ഭരണം ഉറപ്പോ?; മൂന്നിന് നല്ല നിലയ്ക്ക് കാണാമെന്ന് മുഖ്യമന്ത്രി

തുടര്‍ ഭരണം ഉറപ്പോ?; മൂന്നിന് നല്ല നിലയ്ക്ക് കാണാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവസാനം ഒരു ചോദ്യമുയര്‍ന്നു. 'തുടര്‍ ഭരണം ഉണ്ടാകുമോ'?

അസാധാരണമായ ഒരു ചിരിയോടെയായിരുന്നു മുഖ്യമന്തിയുടെ മറുപടി: 'അതിനെപ്പറ്റി നമ്മള്‍ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം'.

മൂന്നാം തിയതി തമ്മില്‍ കാണാമെന്നും മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു നിര്‍ത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു. വാക്‌സീന്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പണമെവിടെയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകനോടും തനത് ശൈലിയിലായിരുന്നു മുഖ്യന്റെ മറുപടി. 'പണമെവിടെ എന്ന് ചോദിച്ചാല്‍, ആവശ്യമുള്ളപ്പോള്‍ പണം വരും, അതു തന്നെയാണ് മറുപടി' മുഖ്യമന്ത്രി പറഞ്ഞു നിര്‍ത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.