ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവര്‍ക്കും ചികിത്സ വീട്ടില്‍

ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവര്‍ക്കും ചികിത്സ വീട്ടില്‍

തിരുവനന്തപുരം: ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവര്‍ക്കും വീട്ടില്‍ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം വര്‍ധിച്ചാല്‍ ആശുപത്രികളികളിലെ കിടക്കകള്‍ മതിയാകാതെ വരുമെന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അതുകൊണ്ട് തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണം വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ കഴിഞ്ഞതിനു ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാര്‍ വീടുകളില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങളോടെ ചികിത്സിക്കണം. അതുപോലെ ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്‌നം ഇല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ട. അവരുടെ കാര്യത്തില്‍ ശാസ്ത്രീയ മാനദണ്ഡം വിദഗ്ദ്ധ സമിതി തയ്യാറാക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.