ദുബായ്: ദുബായിലെ പൊതു പാർക്കുകളില്‍ ഇ-സ്കൂട്ടറുകള്‍ അനുവദിക്കില്ലെന്ന് അധികൃതർ. ട്വിറ്ററിലൂടെയാണ് ദുബായ് മുനിസിപ്പിലാറ്റി ഇക്കാര്യം അറിയിച്ചത്. അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.മോട്ടോർ സൈക്കിളുകളും പാർക്കില്‍ അനുവദിക്കില്ല. സന്ദർശകർ സൈക്കിള്‍ ട്രാക്കിലൂടെ നടക്കുകയുമരുത്. മണിക്കൂറില്‍ 15 കിലോമീറ്ററാണ് വേഗപരിധി.

ദുബായിലെ അഞ്ച് മേഖലകളില്‍ മാത്രമാണ് നിലവില്‍ ഇ-സ്കൂട്ടറുകള്‍ക്ക് അനുമതിയുളളത്. അല്‍ റിഗ്ഗ, ജുമൈറ ലേക്ക് ടവർ, ഷെയ്ഖ് മുഹമ്മഗ് ബിന്‍ റാഷിദ് ബൊലേവാർഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, സെക്കന്റ് ഡിസംബർ സ്ട്രീറ്റ് എന്നിവയില്‍ ഇ-സ്കൂട്ടറോടിക്കാന്‍ അനുമതിയുണ്ട്.