ഒരു ദിവസം കൊണ്ട് അമ്പതിനായിരം കാണികളെ നേടി 'ഹറാമി' ജൈത്ര യാത്ര തുടരുന്നു

ഒരു ദിവസം കൊണ്ട് അമ്പതിനായിരം കാണികളെ നേടി 'ഹറാമി' ജൈത്ര യാത്ര തുടരുന്നു

'HARAMI' An Untold Story Of Tears' പ്രണയം എന്ന പരിശുദ്ധമായ വികാരത്തെ നശിപ്പിച്ചു കൊണ്ട് സമൂഹത്തിൽ ചിലർ നടത്തുന്ന സംഘടിതമായ നീക്കങ്ങളെ ചെറുക്കുവാൻ, വ്യത്യസ്ത സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഒരു അവബോധം ഉണ്ടാക്കുവാൻ ഒരുപറ്റം യുവാക്കളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ ഫിലിം.

പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ ചില നേർക്കാഴ്ചകളാണ് ഈയൊരു ഹ്രസ്വചിത്രത്തിലൂടെ 'TRUTH VISION MEDIA' അവതരിപ്പിക്കുന്നത്.

Truth Vision Media യുടെ ബാനറിൽ ജെയിംസ് ആന്റണി ആണ് നിർമാണം. ഷിജിൻ കെ.ഡി സംവിധാനം നിർവഹിക്കുകയും ക്യാമറ കൈകാര്യം ചെയ്തത് എബി ജോയ് ആണ്. സോബിൻ കദളിയിൽ സഹ സംവിധാനം നിവഹിക്കുകകയും, ജോറിൻസ് പ്രൊഡക്ഷൻ കൺട്രോളർ ആയും, ജ്യോതിഷ് പി.ടി ആർട്ട്‌ ഡയറക്ടർ ആയും അണിയറയിൽ പ്രവർത്തിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.