കൊച്ചി: സ്വകാര്യ ആശുപത്രികളിലെയും നഴ്‌സിംഗ് ഹോമുകളിലെയും കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടക്കം ഇല്ലാത്തതിനാല്‍ പലര്‍ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യം സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുകയാണ്.
അതിനാല്‍ ചികിത്സ നിരക്ക് കുറയ്ക്കാനുള്ള ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും അഭിഭാഷകന്‍ സാബു പി ജോസഫ് ആണ് ഹര്‍ജിക്കാരന്‍. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.