തിരുവനന്തപുരം: ധര്‍മ്മരാജന് താന്‍ പണം നല്‍കിയത് കച്ചവട ആവശ്യത്തിനെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക്. തനിക്ക് ബിജെപയുമായി നിലവില്‍ മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നും സുനില്‍ നായിക്ക് പറയുന്നു. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ബിജെപി-ആര്‍എസ്എസ് ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് സുനില്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ ബിജെപി ഭാരവാഹിത്വത്തിലുണ്ടായിരുന്നുവെന്നും നിലവില്‍ മിസ്ഡ് കോള്‍ അംഗത്വം മാത്രമാണുള്ളതെന്നും സുനില്‍ നായിക്ക് പറഞ്ഞു. ധര്‍മ്മരാജനുമായി പത്ത് വര്‍ഷത്തിലേറെയായി പണമിടപാടുകളുണ്ട്. താന്‍ ധര്‍മ്മരാജന് നല്‍കിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനില്‍ നായിക്ക് വെളിപ്പെടുത്തി.