തിരുവനന്തപുരം: കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു. വാക്സിന്‍ രജിസ്ട്രേഷന്‍ ചുമതല അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്കാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എല്‍ടിസികള്‍ തുറക്കാനും തീരുമാനമായി.
സംസ്ഥാനത്ത് വാക്സിനേഷന്‍ ഡ്രൈവുകള്‍ പുരോഗമിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വാക്സിന്‍ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവര്‍ മാത്രമമാണ്. ഈ പശ്ചാത്തലത്തിലാണ് വാക്സിന്‍ രജിസ്ട്രേഷന്‍ ചുമതല അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്ക് കൈമാറിയത്. തൊഴിലാളികള്‍ക്കായി ആശുപത്രി, ആംബുലന്‍സ് സംവിധാനങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തും.