കോവിഡ് 19: രാജ്യത്ത് ആശ്വാസം; കേരളത്തിൽ ആശങ്ക. രാജ്യത്തുള്ള കോവിഡ് രോഗികളിൽ 11.26 ശതമാനവും കേരളത്തിൽ

കോവിഡ് 19: രാജ്യത്ത് ആശ്വാസം; കേരളത്തിൽ ആശങ്ക. രാജ്യത്തുള്ള കോവിഡ് രോഗികളിൽ 11.26 ശതമാനവും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയെന്നും കൊവിഡ് ബാധിച്ചവരിൽ 87 ശതമാനം പേർക്കും രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു. നിലവിൽ ചികിത്സയിലുള്ള രോഗികൾ 11.69 ശതമാനം മാത്രമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

രാജ്യത്തുള്ള കോവിഡ് രോഗികളിൽ 11.26 ശതമാനവും രാജ്യത്തെ ഉയർന്ന പ്രതിദിന വർധനവിലേക്കെത്തിയ കേരളത്തിലാണെന്നും ആഭ്യന്ത്രമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.