സജനയ്ക്ക് നടൻ ജയസൂര്യയുടെ പിന്തുണ; ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തിക സഹായം നൽകും

സജനയ്ക്ക് നടൻ ജയസൂര്യയുടെ പിന്തുണ; ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തിക സഹായം നൽകും

കൊച്ചി: ട്രാൻസ്‌ജെൻഡർ സജനയ്ക്ക് പിന്തുണ അറിയിച്ച് ചലച്ചിത്രതാരം ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ ആവശ്യമുള്ള സാമ്പത്തിക സഹായം നൽകാൻ തയാറാണെന്ന് ജയസൂര്യ അറിയിച്ചു. എറണാകുളത്ത് വഴിവഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ രംഗത്തെത്തിയത്. 

ബിരിയാണി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന.  ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സജന തനിക്ക് നേരിട്ട പ്രശ്‌നങ്ങൾ പുറത്ത് പറയുന്നത്. എന്നാൽ ചിലർ തങ്ങളെ കച്ചവടം നടത്താൻ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിച്ചിരുന്നത്. ചിലർ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാൽ കച്ചവടം നടത്താൻ കഴിയുന്നില്ലെന്നും സജന പറഞ്ഞു.

പൊലീസിൽ പരാതി നൽകിയെങ്കിലും അവരിൽ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും സജന സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പറയുന്നുണ്ട്. വിൽപ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികൾ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയസൂര്യയുടെ ഇടപെടൽ. മറ്റ് നിരവധി പേരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സജനയ്ക്ക് പിന്തുണ അറിയിച്ച് എത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.