ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ ദോഷകരമല്ലാത്ത രീതിയില്‍ നടപ്പാക്കിയും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകം, ബലിതര്‍പ്പണം എന്നിവയ്ക്കും സൗകര്യം ഒരുക്കണം. തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം. വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാന്‍. ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.