ന്യൂഡല്‍ഹി: ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങള്‍ മാത്രമാകും പരീക്ഷയ്ക്കുണ്ടാവുക. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള അവസരവും ഒരുക്കുമെന്ന് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://consortiumofnlus.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.