യുഎഇയില്‍ ഇന്ന് 2167 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 2167 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 243844 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2127 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 606128 പേരാണ് കോവിഡ് ബാധിതരായത്. 585242 പേർ രോഗമുക്തി നേടുകയും ചെയ്തു. 1741 മരണവും സ്ഥിരീകരിച്ചു.

ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. 2015 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 35 പേർ മരിച്ചു.. ഇതോടെ കൊവിഡ് മരണ നിരക്ക് 2626 ആയി. രാജ്യത്ത് ഇതുവരെ 242723 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 213880 പേര്‍ രോഗമുക്തി നേടുകയും ചെയ്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.