2020ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കും

2020ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ കോവിഡ് വ്യാപനംമൂലം നിര്‍ത്തി വയ്ക്കേണ്ടിവന്നിരുന്നു.

'സാഹചര്യം വിലയിരുത്തിയശേഷം, 2020-ലെ സിവില്‍ സര്‍വീസസ് പേഴ്സണല്‍ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്'-പ്രസ്താവനയില്‍ പറയുന്നു. സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി കോള്‍ ലെറ്റര്‍ യുപിഎസ്സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.