എസ്ബിഐ പുതുക്കിയ സേവന നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

എസ്ബിഐ പുതുക്കിയ സേവന നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവന നിരക്കുകള്‍ പുതുക്കി പ്രഖ്യാപിച്ചു. എസ്ബിഐ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് ഹോള്‍ഡേഴ്‌സിനുള്ള സേവന നിരക്കുകളാണ് വര്‍ധനവോടെ പുതുക്കിയത്.
ജൂലൈ ഒന്ന് മുതല്‍ പുതിയ സേവന നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കുമാണ് പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു.

എന്നാൽ എസ്ബിഐ ശാഖകളിലൂടെയോ എടിഎമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കും. എസ്ബിഐ എടിഎമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ അധിക പണം പിന്‍വലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക തന്നെയാണ് ഈടാക്കുന്നത്.
എല്ലാ എടിഎമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വലിക്കലിനും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നല്‍കണം.

ഒരു സാമ്പത്തികം വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. എന്നാൽ മുതിര്‍ന്ന പൗരരെ സേവന നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്ബിഐ ശാഖ, എടിഎം, സിഡിഎം എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകള്‍ ബിഎസ്ബിഡി അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് എസ്ബിഐയിലും ഇതര ബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാര്‍ഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാന്‍സ്ഫര്‍ ബിഎസ്ബിഡി അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.