തിരുവനന്തപുരം: തുടര്‍ച്ചയായ വിലയിടിവിനൊടുവില്‍ സ്വര്‍ണ വില പവന് ഒരു ലക്ഷത്തില്‍ താഴെയെത്തി. എട്ട് മാസത്തിന് ശേഷമാണ് വില ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്.
ഇന്ന് ഗ്രാമിന് 12,470 രൂപയും പവന് 99,760 രൂപയുമാണ് വിപണി വില. ഇന്ന് മാത്രം പവന് 560 രൂപയാണ് കുറഞ്ഞത്. ഇന്നലെയും സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു.
2026 മാര്‍ച്ച് 23 ന് രാവിലെയാണ് ഇതിന് മുമ്പ് സ്വര്‍ണ വില പവന് ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്. 99,480 രൂപയായിരുന്നു രാവിലത്തെ വില. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില വീണ്ടും കൂടി 1,05,080 ആയി. 2025 ഡിസംബര്‍ അവസാനമാണ് കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
പിന്നീട് 2026 ജനുവരി 29 ന് പവന് വില 1,31,160 എന്ന സര്‍വകാല റെക്കോര്‍ഡിലുമെത്തി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനകളും ഡോളര്‍ ശക്തിപ്പെട്ടതുമാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.