തിരുവനന്തപുരം: സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞു. ഒരു പവന് 1840 രൂപയുടെ കുറവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,120 ആയി ഇടിഞ്ഞു.
ഇന്ത്യന്‍ സമയം രാവിലെ 9.35 ന് സ്വര്‍ണവില ഔണ്‍സിന് 2.1 ശതമാനം ഇടിഞ്ഞ് 4,198.10 ഡോളറിലെത്തി. സെപ്റ്റംബര്‍ ഒന്നിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും 2.1 ശതമാനം ഇടിഞ്ഞ് 4,231.00 ഡോളറിലെത്തി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാനിയന്‍ നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിനെത്തുടര്‍ന്ന് എണ്ണവില ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
ബ്രെന്റ് ക്രൂഡ് ഓയില്‍ ഏകദേശം 2 ശതമാനം ഉയര്‍ന്ന് ബാരലിന് 106.50 ഡോളറിലെത്തി. എണ്ണ വിലയിലെ വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉണര്‍ത്തിയിട്ടുണ്ട്. ഇത് ഫെഡറല്‍ റിസര്‍വിന് പണനയം ലഘൂകരിക്കുന്നത് ബുദ്ധിമുട്ടാക്കും.
ഈ മാസം ആദ്യം ഫെഡ് അതിന്റെ പോളിസി നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 3.75 ശതമാനം മുതല്‍ നാല് ശതമാനം വരെയാക്കി. പലിശ നല്‍കുന്ന നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനം നല്‍കാത്ത ആസ്തികള്‍ ആകര്‍ഷകമല്ലാത്തതിനാല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ സാധാരണയായി സ്വര്‍ണത്തെ ബാധിച്ചിട്ടുണ്ട്.
ആഗോള വിപണിയിലെ മാറ്റങ്ങള്‍ യുഎഇയിലും സ്വര്‍ണ വില കുറയാന്‍ കാരണമായി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്ന പ്രവാസികള്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.
ഇന്ന് രാവിലെ യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11 ദിര്‍ഹത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 505.50 ദിഹമാണ് (13,207 രൂപ) ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 468 ദിര്‍ഹവും (12,227 രൂപ) 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 ദിര്‍ഹവുമാണ് (7,838 രൂപ) ഇന്നത്തെ വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വ്യാപാരത്തിന് 1.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ വില 4200 ഡോളറില്‍ താഴെയെത്തി. കഴിഞ്ഞ ആഴ്ചയിലും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഓഹരി വിപണി നഷ്ടത്തില്‍
അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ മൂലം എണ്ണ വിലയിലുണ്ടയ വര്‍ധനവ് ഓഹരി വിപണിയെയും ബാധിച്ചു. 2020 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടം സെന്‍സെക്‌സും നിഫ്റ്റിയും രേഖപ്പെടുത്തി. നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ഇന്ന് ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
ബിഎസ്ഇ സെന്‍സെക്‌സ് രാവിലെ 9:20 ന് 659.65 പോയിന്റ് ഇടിഞ്ഞ് 73,236.09 ലെത്തി. നിഫ്റ്റി 50 217.50 പോയിന്റ് ഇടിഞ്ഞ് 22,923 ലെത്തി. 16 പ്രധാന മേഖലകളില്‍ പതിനാലെണ്ണം താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്.
സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഏകദേശം 0.2 ശതമാനം വീതം ഇടിഞ്ഞു. മറ്റ് വിലയേറിയ ലോഹങ്ങളുടെയും വില കുറഞ്ഞു. വെള്ളി ഔണ്‍സിന് 2.6 ശതമാനം കുറഞ്ഞ് 62.64 ഡോളറിലെത്തി, പ്ലാറ്റിനം 2.1 ശതമാനം കുറഞ്ഞ് 1,741.45 ഡോളറിലും പല്ലേഡിയം 2.1 ശതമാനം കുറഞ്ഞ് 1,239.95 ഡോളറിലും എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.