ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ സൂത്രധാരന്‍ ലത്തീഫ് ഭട്ട് ഉള്‍പ്പെടെ രണ്ട് ലഷ്‌കര്‍ ഭീകരെ സൈന്യം വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
കുല്‍ഗാം സ്വദേശിയായ ഭട്ട് ആണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. തെക്കന്‍ കാശ്മീരിലെ വിവിധ ഒളിത്താവളങ്ങള്‍ മാറിമാറി ഉപയോഗിച്ച് ഭട്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജൂലൈ 22 ന് അനന്ത്‌നാഗിലെ ലാല്‍ ചൗക്ക് മേഖലയില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31 ന് കുല്‍ഗാമില്‍ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളില്‍ ഭട്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിര്‍ ബസാറിനു സമീപം അഖ്റാനിലെ സിആര്‍പിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരരായിരുന്നു ആക്രമണം നടത്തിയത്.
ആക്രമണത്തിന് ശേഷം ഭീകരര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സുരക്ഷാ സേന ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നീ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.