കൊച്ചി: ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) നിയമിതനായ ആർച്ചുബിഷപ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന് സീറോമലബാർ സഭ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
വത്തിക്കാന്റെ നയതന്ത്ര സേവന രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയവും വിവിധ രാജ്യങ്ങളിലെ ദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള വ്യക്തിയാണ് ആർച്ചു ബിഷപ്പ് സൊമ്മെർടാഗ്.
അദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ചു ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
ആർച്ചു ബിഷപ്പ് സൊമ്മെർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പൂർണ പിന്തുണയും പ്രാർത്ഥനകളും മാർ റാഫേൽ തട്ടിൽ വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.