കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. യോജിപ്പിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാല്‍ വലിയ ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു വിഭാഗങ്ങളും ഒന്നിച്ച് നിന്നാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മള്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
സ്വസ്തി എന്നു പറഞ്ഞാലും സലാം എന്നു പറഞ്ഞാലും അതിന്റെയെല്ലാം ആത്യന്തിക അര്‍ഥം സമാധാനമാണെന്നും ലോകത്തിലെ എല്ലാ മതങ്ങളും പരസ്പരം ആശംസിക്കുന്നതും ആഗ്രഹിക്കുന്നതും സമാധാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശ്രേഷ്ഠ ബാബ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് ബാവയാണ് പുരസ്‌കാരം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.