തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം ഗതാഗത മന്ത്രി സി.പി ജോണ്‍ അംഗീകരിച്ചു. വിഷയം പഠിക്കാന്‍ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും.
ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും തൊഴിലാളി സംഘടന പ്രതിനിധികള്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു.
കമ്മീഷന്‍ അന്വേഷണം നടത്തുമ്പോള്‍ ഓരോ യൂണിയനുകള്‍ക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇഎസ്‌ഐ നല്‍കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൊഴിലാളി സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നും മന്ത്രി സി.പി ജോണും പ്രതികരിച്ചു. ഓട്ടോ-ടാക്‌സി നിരക്കുകള്‍ 2022 ലാണ് പരിഷ്‌കരിച്ചത്.
നിരക്ക് പരിഷ്‌കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരാനുള്ള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇഎസ്‌ഐ നല്‍കണമെന്ന് കാര്യത്തില്‍ അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായും ഹോട്ടല്‍ ഉടമകളുമായും സംസാരിച്ചു.
സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ടൂവീലര്‍ ടാക്‌സികള്‍ അനുവദനീയമാണ്. പക്ഷേ മഞ്ഞ ബോര്‍ഡുകള്‍ അല്ലാതെ വെള്ള ബോര്‍ഡുകള്‍ വെച്ച് ടാക്‌സികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.