പാസ്പോര്‍ട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യാം; ആ കാലം അധിക വിദൂരമല്ല

പാസ്പോര്‍ട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യാം; ആ കാലം അധിക വിദൂരമല്ല

ദുബായ്: പാസ്പോര്‍ട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യാന്‍ ഇനി അധികനാള്‍ വേണ്ടി വരില്ലെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്സ്.

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സാങ്കേതിക സൗകര്യം വ്യാപകമാകുന്നതോടെ പാസ്പോര്‍ട്ടുകള്‍ അപ്രസക്തമാകും. അടുത്ത അഞ്ചു വര്‍ഷത്തിനകം അച്ചടിച്ച പാസ്പോര്‍ട്ടുകളുടെ ആവശ്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ യാത്രക്കാരന്റെ മുഖം തന്നെ ബോര്‍ഡിങ് പാസിന് പകരമായി ഉപയോഗിക്കാന്‍ സാധിക്കും. പാസ്‌പോര്‍ട്ട് വീട്ടില്‍ വെച്ചിട്ട് യാത്ര ചെയ്യാവുന്ന അവസ്ഥയായിരിക്കും അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭ്യമാണ്. എന്നിട്ടും യാത്രക്കാര്‍ ഓരോ തവണയും അവരുടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടി വരുന്നു. ഈ സാഹചര്യം ഉടന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയുടെ ഡിജിറ്റല്‍ ഐഡന്റിറ്റി അംഗീകരിക്കാന്‍ രാജ്യങ്ങളും ഭരണകൂടങ്ങളും തയാറാകുന്ന നിമിഷം പാസ്പോര്‍ട്ടുകള്‍ അപ്രസക്തമാകും. നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും ബയോമെട്രിക് സംവിധാനമുണ്ട്. വ്യക്തികളെ തിരിച്ചറിയാന്‍ അവ ഉപയോഗിക്കുന്നുണ്ട്.

രാജ്യങ്ങളും വിമാന കമ്പനികളും ഡിജിറ്റല്‍ രേഖകള്‍ക്ക് പൊതു അംഗീകാരം നല്‍കുന്നതോടെ യാത്രക്കാര്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തേക്കും പാസ്പോര്‍ട്ട് കയ്യില്‍ കരുതാതെ സഞ്ചരിക്കാനാവുമെന്നും ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് കുറഞ്ഞ രേഖാ പരിശോധനകളോടെ വിമാനത്താവള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന സേവനങ്ങള്‍ ദുബായ് വിപുലീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവചനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.