ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ കുഴഞ്ഞു വീണ് മരിച്ചു; വിടവാങ്ങിയത് ആക്ഷന്‍ സിനിമകളുടെ ക്യാമറമാന്‍

ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ കുഴഞ്ഞു വീണ് മരിച്ചു; വിടവാങ്ങിയത് ആക്ഷന്‍ സിനിമകളുടെ ക്യാമറമാന്‍

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാജി കുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജി കുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് പുതിയ സിനിമകള്‍. അതിമനോഹരം ഡിസംബര്‍ 24 ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

മാസ് ആക്ഷന്‍ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍. മലയാള സിനിമയ്ക്ക് പുറമേ, തമിഴ് സിനിമയും പ്രവര്‍ത്തന മേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിരുന്നു. 2016 ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായര്‍ക്കൊപ്പം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.