ന്യൂഡല്‍ഹി: പരസ്യ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോഡി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും പ്രധാനമന്ത്രിക്കെതിരായ എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെ ഇന്ന് നടത്തിയ 'ആസ്‌ക് മീ' എന്ന സംവാദ പരിപാടിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. തന്റെ ഫോണ്‍ ഉയര്‍ത്തിക്കാട്ടി 'തെളിവുകളെല്ലാം ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം. കാരണം എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
തന്നെ 'രാജ്യദ്രോഹി' എന്ന് പ്രധാനമന്ത്രി നിരന്തരം വിളിക്കുന്നു. എന്നാല്‍ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയണം. ആര്, ആരെ, എന്നു മുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങള്‍ അറിയണം.
വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ആരാണെന്നും പ്രധാനമന്ത്രിയുമായി നടത്തുന്ന നേരിട്ടുള്ള സംവാദത്തിലൂടെ മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ അത്തരത്തിലുള്ളവയൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
എന്നാല്‍ പ്രധാനമന്ത്രി താനുമായി നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമെന്നും അത് അദ്ദേഹത്തിനും തനിക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുമൊത്തുള്ള ദീപാവലി സല്‍ക്കാരത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചതിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചു. സ്വന്തം ആളുകളും വേദിയും അനുകൂലമായ അന്തരീക്ഷവും ഉണ്ടായിരുന്നിട്ടും എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രധാനമന്ത്രിക്ക് ആവശ്യമായി വന്നത് അദ്ദേഹത്തിന്റെ സമ്മര്‍ദം മൂലമാണെന്ന് രാഹുല്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.