ദുബായ്: യുഎഇയിലെ ഫുജൈറയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ നിരവധി ആളുകള്‍ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. പരിക്കേറ്റവരും നിരവധിയാണ്. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉണ്ട്.
മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സിദ്ധിഖിന്റെ മക്കളായ അഷ്മില്‍, ജിസ്ന, മകളുടെ മകന്‍ ഫായിസ് എന്നിവരാണ് മരിച്ചത്. ട്രക്കും പല വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് പറഞ്ഞു.
ഫുജൈറയിലെ കോടതിയുടെ മുന്നില്‍ വെച്ച് ട്രക്കിന്റെ പിന്നില്‍ കാര്‍ ഇടിച്ചാണ് മലയാളികള്‍ മരിച്ചത്. ഇന്നലെ അര്‍ധ രാത്രിക്ക് ശേഷമായിരുന്നു കൂട്ട അപകടം. മരിച്ചവരെയും പരിക്കേറ്റവരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ പൊലീസ് അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.