വൈദ്യുതി ഇടപാടിലെ ഇടപെടല്‍; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ച് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ഇടപാടിലെ ഇടപെടല്‍; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപെടലില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി എംഡിയുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിലടക്കമുള്ള അതൃപ്തിയാണ് സണ്ണി ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചത്.

മുന്‍ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും വൈദ്യുതി മന്ത്രിക്ക് അതൃപ്തിയുണ്ട്. ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ സണ്ണി ജോസഫ് മുഖ്യന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നായിരുന്നു പ്രധാന ആക്ഷേപം. ഹിമാചലില്‍ നിന്നും ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായിരുന്നു.

രണ്ടിടത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ സിന്നാര്‍ വൈദ്യുതി താപനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

അതിനിടെ വൈദ്യുതി വാങ്ങല്‍ വിവാദങ്ങള്‍ക്കിടെ കെഎസ്ഇബി ചെയര്‍മാന്‍ എന്‍. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്. മുമ്പ് മന്ത്രിയെ കാണാതെ മുഖ്യമന്ത്രിയെ മാത്രം കണ്ടത് വിവിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം ജിഎന്‍എ വിവാദത്തില്‍ മന്ത്രിയുടെ അതൃപ്തി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ തള്ളിയിരുന്നു. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ചെയ്യുന്നത് കൂട്ടായി ആലോചിച്ചാണ്. മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാറുണ്ട്. വൈദ്യുതി വാങ്ങണ്ടെന്ന് തീരുമാനിച്ചത് മന്ത്രിയുമായി ആലോചിച്ചാണെന്നുമായിരുന്നു ഇന്നലെ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ പറഞ്ഞിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.