'ഏഴ് കോടി നല്‍കിയില്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും'; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി

'ഏഴ് കോടി നല്‍കിയില്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊല്ലും'; ബിഷ്ണോയി സംഘത്തിന്റെ പേരില്‍ ഭീഷണി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനും മകള്‍ ഹര്‍ഷിത കെജരിവാളിനും ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി.

ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ വ്യക്തിയാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശമയച്ചത്.

ഡല്‍ഹിയിലെ തിലക് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എ ജര്‍നൈല്‍ സിങിനാണ് ഭീഷണി ഫോണ്‍ കോളും വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തില്‍ നവംബര്‍ ആറിന് അദ്ദേഹം മൊഹാലി പൊലീസ് സീനിയര്‍ സൂപ്രണ്ടിന് പരാതി നല്‍കി.

ബിഷ്ണോയി സംഘാംഗമാണെന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്‍ ഏഴ് കോടി രൂപ ആവശ്യപ്പെട്ടതായും പണം നല്‍കിയില്ലെങ്കില്‍ കെജരിവാളിനെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.