ന്യൂഡല്‍ഹി: പുതിയ കെപിസിസി പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനിടയില്‍ തര്‍ക്കം തുടരുന്നു.
അധ്യക്ഷ പദവിക്കായി നേതാക്കള്‍ക്കിടയില്‍ അവകാശ വാദങ്ങളും ചരടുവലികളും ശക്തമായതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
അങ്ങനെ വന്നാല്‍ നിലവിലെ അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തല്‍ക്കാലം തുടരാനാണ് സാധ്യത.
മന്ത്രി എന്ന പദവിക്കൊപ്പം കെപിസിസി പ്രസിഡന്റ് സ്ഥാനവും സണ്ണി ജോസഫ് വഹിക്കുന്നതില്‍ പ്രശ്‌നമല്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. കര്‍ണ്ണാടകയില്‍ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി കെ. ശിവകുമാറും തെലങ്കാനയില്‍ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനങ്ങള്‍ ഒരുമിച്ച് വഹിച്ച മുന്‍ മാതൃകകള്‍ ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നു.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. എന്നാല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയും കാരണം ദേശീയ നേതൃത്വം തിരക്കിലായതിനാല്‍ കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും നീളാനാണ് സാധ്യത.
മാത്രമല്ല, സംയുക്തമായി എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പേരിലേക്ക് എത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.