മാര്‍പാപ്പയായി പെറുവിലെത്തിയ 'തങ്ങളുടെ പിതാവിന്' ഊഷ്മള സ്വീകരണം നല്‍കി പെറുവിയന്‍ ജനത

മാര്‍പാപ്പയായി പെറുവിലെത്തിയ 'തങ്ങളുടെ പിതാവിന്' ഊഷ്മള സ്വീകരണം നല്‍കി പെറുവിയന്‍ ജനത

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ പൗരോഹിത്യ ജീവിതത്തിന്റെ കൂടുതല്‍ കാലവും ചിലവഴിച്ചത് പെറുവിലായിരുന്നു.

ലിമ: പതിറ്റാണ്ടുകളോളം മിഷണറിയായും മെത്രാനായും സേവനമനുഷ്ഠിച്ച പെറുവിന്റെ മണ്ണിലേക്ക് ആഗോള കത്തോലിക്ക സഭയുടെ തലവനായി ലിയോ പതിനാലാമന്‍ പാപ്പ എത്തിയപ്പോള്‍ 'തങ്ങളുടെ പിതാവിന്' ഊഷ്മള സ്വീകരണം നല്‍കി പെറുവിയന്‍ ജനത.

അര്‍ജന്റീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ തന്റെ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലിക പര്യടനത്തിലെ അവസാന രാജ്യമായ പെറുവിലെത്തിയത്. അമേരിക്കന്‍ വംശജനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ പൗരോഹിത്യ ജീവിതത്തിന്റെ കൂടുതല്‍ കാലവും ചിലവഴിച്ചത് പെറുവിലായിരുന്നു.

അര്‍ജന്റീനയിലെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ നവംബര്‍ 11 ന് തലസ്ഥാനത്തുള്ള 'കൊംപ്ലേഹോ പെനിത്തെന്‍സ്യാറിയോ ഫെദെറാല്‍' എന്ന പേരില്‍ അറിയപ്പെടുന്ന ജയിലില്‍ പാപ്പ സന്ദര്‍ശനം നടത്തി.

തുടര്‍ന്ന് ലൂഹാനില്‍ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബസിലിക്ക ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ച ശേഷം ഉച്ചകഴിഞ്ഞ് ഒന്നരയോടെ വിമാനത്താവളത്തിലെത്തിയ പാപ്പയ്ക്ക് പ്രസിഡന്റിന്റെ പ്രോട്ടോകോള്‍ വിഭാഗവും സഭാ നേതൃത്വവും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെറുവിലെത്തിയ പാപ്പയ്ക്ക് തലസ്ഥാനമായ ലിമയ്ക്ക് സമീപമുള്ള കല്ലാവോ നഗരത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. വിമാനത്തില്‍ നിന്നിറങ്ങി ജനക്കൂട്ടത്തിന് നേരെ കൈവീശിയപ്പോള്‍ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പതാകകള്‍ വീശിയും ആര്‍പ്പു വിളിച്ചും പാപ്പയെ സ്വീകരിച്ചു.

പ്രസിഡന്റ് കെയ്ക്കോ ഫ്യൂജിമോരി, വിദേശകാര്യ മന്ത്രി കാര്‍ലോസ് എസ്പാ എന്നിവരുള്‍പ്പെടെയുള്ള ഉന്നതര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. നവംബര്‍ 17 ന് പെറു സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.