തിരുവനന്തപുരം: ബോര്‍ഡ്-കോര്‍പറേഷന്‍ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കെപിസിസി ഭാരവാഹി യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നച്ചു.
ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്നും തീരുമാനങ്ങള്‍ക്ക് ഒച്ചിന്റെ വേഗമാണെന്നും ഡിസിസി പ്രസിഡന്റുമാര്‍ പറഞ്ഞു. കാലതാമസമുണ്ടെന്ന ആക്ഷേപം കെപിസിസി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫും സമ്മതിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
ജിഎന്‍എ കരാറില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ആവശ്യം ഉന്നയിച്ചത്. മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നത് പ്രതിസന്ധിയാണെന്നും പലരും പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പാനലിസ്റ്റുകളെ നിയോഗിക്കാനാവുന്നില്ല. മുഖ്യമന്ത്രിക്കോ, മന്ത്രിക്കോ ആര്‍ക്കൊപ്പം ആണ് നില്‍ക്കേണ്ടതെന്നും ഭാരവാഹികള്‍ ചോദിച്ചു.
അടൂര്‍പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ വിമത നീക്കങ്ങള്‍ക്ക് പിന്നില്‍ കെ.സി പക്ഷമെന്നാണ് വി.ഡി സതീശന്‍ അനുകൂലികള്‍ തുടക്കം മുതല്‍ വാദിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശങ്ങളോട് കെ.സി വേണുഗോപാല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനമുള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ യുഡിഎഫിലെ ഘടകക്ഷികള്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.