വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇസ്രയേല്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടരുന്നതിനിടെ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവി റോമന്‍ ഗോഫ്മാന്‍ അടിയന്തരമായി അമേരിക്കയിലെത്തി.
ഇറാന്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ നെതന്യാഹു സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മൊസാദ് മേധാവി അടിയന്തരമായി വാഷിങ്ടണിലെത്തിയത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായി.
റോമന്‍ ഗോഫ്മാന്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ഡയറക്ടര്‍ ജോണ്‍ റാറ്റ് ക്ലിഫുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇറാന്‍ യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും അദ്ദേഹം ചര്‍ച്ച നടത്തും.
എന്നാല്‍ ഈ കൂടിക്കാഴ്ചകളെക്കുറിച്ച് മൊസാദോ, വൈറ്റ് ഹൗസോ, സിഐഎയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരായ നെതന്യാഹുവിന്റെ യുദ്ധ നീക്കത്തെ മൊസാദിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു.
നെതന്യാഹുവിന്റെ നീക്കങ്ങളോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാകും. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിന് ഇറങ്ങാന്‍ ട്രംപിന് ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം നെതന്യാഹുവുമായി ചര്‍ച്ച ചെയ്യാതെ ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്താനാണ് ട്രംപ് ഇപ്പോള്‍ ശ്രമിക്കുന്നത്.
അതുകൊണ്ടു തന്നെ, ഇറാനുമേല്‍ ആക്രമണം നടത്താന്‍ ഇസ്രായേലിനൊപ്പം ചേരണമെന്ന മൊസാദിന്റെ ആവശ്യത്തോട് ട്രംപ് അനുകൂലമായി പ്രതികരിക്കാന്‍ സാധ്യത കുറവാണ്.
അതേസമയം ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന യാഷര്‍ പാര്‍ട്ടി നേതാവും മുന്‍ ഐ.ഡി.എഫ് മേധാവിയുമായ ഗാദി ഐസന്‍കോട്ട്, നെതന്യാഹുവിന്റെ നീക്കങ്ങളെ പരസ്യമായി തന്നെ എതിര്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.