മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ ഇടവക ദിനാഘോഷം നടത്തി

മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ ഇടവക ദിനാഘോഷം നടത്തി

മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ ഇടവക ദിനാഘോഷം ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു.

ബംഗളുരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ ഇടവക ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ദിനാഘോഷം ചലച്ചിത്ര നിര്‍മാതാവ് ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. സെബാസ്റ്റ്യന്‍ ചെറുശേരി, സഹവികാരി, ഫാ. ടോജിത്ത് പള്ളിപ്പുറത്ത് ട്രസ്റ്റിമാരായ തോമസ് ചെറുവത്തൂര്‍, വി.ഐ. ആന്റോ, സി.എ. ചാക്കോച്ചന്‍, പി.സി. ചാക്കോ എന്നിവരും ഇടവക ജനങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. ഇടവകയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

1992 ഡിസംബര്‍ 13ന് മാര്‍ അന്നത്തെ തൃശൂര്‍ ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളം പിതാവാണ് പഴയ ദേവാലയത്തിന്റെ കൂദാശാ കര്‍മം നിര്‍വഹിച്ചത്. ഇപ്പോള്‍ നിലവിലുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം 2012 സെപ്റ്റംബര്‍ രണ്ടിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ നിര്‍വഹിച്ചു.


2016 ജനുവരി 24 ന് അന്നത്തെ മണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദേവാലയം കൂദാശ ചെയ്തു. നിലവില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ അംഗങ്ങളായ ഇടവക സിറോ മലബാര്‍ മണ്ഡ്യ രൂപതയിലെ പ്രധാന ദേവാലയങ്ങളില്‍ ഒന്നാണ്. മാത്രമല്ല, വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുശേഷിപ്പുള്ള മണ്ഡ്യ രൂപതയിലെ ഏക ദേവാലയവും ഇതാണ്.

എല്ലാ വര്‍ഷവും ജനുവരി ഒന്നാം ആഴ്ച ഉണ്ണീശോയുടെ തിരുനാള്‍ ആചരിക്കുന്നു. ജനുവരി മൂന്നാം ആഴ്ചയിലാണ് വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷം നടത്തുന്നത്. സെപ്റ്റംബറില്‍ ശിവാജി നഗറിലെ മാതാവിന്റെ ദേവാലയത്തിലേക്ക് തീര്‍ഥാടന പദയാത്ര യാത്രയും എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. വലിയ നോമ്പ് കാലത്ത് ഇടവകയില്‍ നിന്ന് മലയാറ്റൂരിലേക്ക് തീര്‍ഥാടനവും നടത്തുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിലും ഇടവക സജീവമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.