ടെൽ അവീവ്: ഇസ്രയേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി പദം റൊട്ടേഷൻ വ്യവസ്ഥയിൽ പങ്കിടാൻ ധാരണയായെന്ന റിപ്പോർട്ടുകൾ പ്രതിപക്ഷ കക്ഷിയായ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് നിഷേധിച്ചു.
ലിക്കൂഡ് പാർട്ടിക്ക് സർക്കാരിൽ ചേരാമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും, താൻ മുന്നോട്ടുവെച്ച നാല് കർശന വ്യവസ്ഥകൾ അംഗീകരിക്കുന്ന ഏതൊരു പാർട്ടിക്കും സർക്കാരിന്റെ ഭാഗമാകാമെന്നും ഐസൻകോട്ട് വ്യക്തമാക്കി.
പ്രധാനമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ച പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ ഐസൻകോട്ട്, ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾ തന്നോട് വിലപ്പോകില്ലെന്ന് മുന്നറിയിപ്പ് നൽകി.
തനിക്കൊപ്പം ചേർന്ന് ഒരു ഐക്യ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന നെതന്യാഹുവിന്റെ നിർദേശവും അദേഹം നിരസിച്ചു. ദേശീയ ഐക്യ സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന നെതന്യാഹുവിന്റെ വാദം പൊള്ളയാണെന്നും ഐസൻകോട്ട് വിമർശിച്ചു.
അതേസമയം തന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിയും നെതന്യാഹുവിന്റെ ലിക്കൂഡ് പാർട്ടിയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം ഐസൻകോട്ട് സ്ഥിരീകരിച്ചു. ഒക്ടോബർ അവസാനം 120 അംഗ ഇസ്രയേൽ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റുകൾ നേടിയപ്പോൾ, ഐസൻകോട്ടിന്റെ മധ്യപക്ഷ സഖ്യം 48 സീറ്റുകളും അറബ് പാർട്ടികൾ 19 സീറ്റുകളുമാണ് നേടിയത്.
തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ നേടാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ രൂപീകരണത്തിനായി നെതന്യാഹുവിന് പുതിയ സഖ്യസാധ്യതകൾ തേടേണ്ടി വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.