രോഗവും ബലഹീനതയും ദൈവ സ്‌നേഹത്തില്‍ വളരാനുള്ള മാര്‍ഗങ്ങളായി മാറണം: പെറുവില്‍ ലിയോ പതിനാലാമന്‍ പാപ്പ

രോഗവും ബലഹീനതയും ദൈവ സ്‌നേഹത്തില്‍ വളരാനുള്ള മാര്‍ഗങ്ങളായി മാറണം: പെറുവില്‍ ലിയോ പതിനാലാമന്‍ പാപ്പ

കുസ്‌കോ(പെറു): രോഗവും ബലഹീനതയും ദൈവ സ്‌നേഹത്തില്‍ ദിവ്യശക്തിയായി രൂപാന്തരപ്പെടുമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പെറുവിലെ പുരാതന നഗരമായ കുസ്‌കോയിലെ കത്തീഡ്രല്‍ ബസിലിക്കയ്ക്കു മുന്നില്‍ വിശ്വാസികള്‍ക്കൊപ്പമുള്ള ആഞ്ചലൂസ് പ്രാര്‍ഥനയ്ക്ക് ശേഷം സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

രോഗം ഒരു വ്യക്തിയുടെ മൂല്യം കുറയ്ക്കുന്ന നിര്‍ഭാഗ്യമാണെന്ന ആധുനിക 'ഉപേക്ഷിക്കല്‍ സംസ്‌കാരത്തിന്റെ' കാഴ്ചപ്പാട് വലിയൊരു നുണയാണ്. രോഗവും ബലഹീനതയും വിശ്വാസത്തോടെയും ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടു ചേര്‍ത്തും സ്വീകരിക്കുമ്പോള്‍ അവ ദൈവസ്‌നേഹത്തില്‍ വളരാനുള്ള മാര്‍ഗമായി മാറുന്നുവെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ഒക്ടോബര്‍ 30 ന് അന്തരിച്ച കുസ്‌കോയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് ഡാനിയല്‍ അലാര്‍ക്കോണ്‍ ഉറൂട്ടിയയെ പാപ്പ അനുസ്മരിച്ചു. പുതിയ ആര്‍ച്ച് ബിഷപ്പ് ലിസാര്‍ഡോ എസ്ട്രാഡയ്ക്ക് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. ക്രിസ്തുവിനായി സ്വയം സമര്‍പ്പിക്കാന്‍ വൈദികരും സന്ന്യസ്തരും ഭയപ്പെടരുതെന്നും ഇതിലൂടെ ദൈവകരുണയുടെ ദൃശ്യ അടയാളങ്ങളായി മാറാന്‍ സാധിക്കുമെന്നും പാപ്പ പറഞ്ഞു.

1650 ലെ ഭൂകമ്പത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുസ്‌കോയിലെ പ്രശസ്തമായ 'ലോര്‍ഡ് ഓഫ് ദ എര്‍ത്ത്ക്യുക്‌സ്' തിരുസ്വരൂപത്തിന് പാപ്പ പ്രത്യേക തിരുവസ്ത്രം സമര്‍പ്പിച്ചു. സഹനങ്ങളെ ക്രിസ്തീയ പ്രത്യാശയോടെ നേരിടുന്ന പെറുവിലെ ജനങ്ങള്‍ക്കുള്ള തന്റെ സ്‌നേഹ സ്പര്‍ശമാണ് ഇതെന്ന് പാപ്പ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.